KOYILANDY DIARY.COM

The Perfect News Portal

ഹരിവരാസനം പുരസ്‌കാരം കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്

തിരുവനന്തപുരം: ഹരിവരാസനം പുരസ്‌കാരം ചലച്ചിത്ര ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒരുപാട് അയപ്പ ​ഗാനങ്ങൾ കൈതപ്രം എഴുതിയിട്ടുണ്ട്. മകര വിളക്ക് ദിനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. 2012ലാണ് സംസ്ഥാന സര്‍ക്കാര്‍ ഹരിവരാസനം അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം തമിഴ് പിന്നണി ഗായകന്‍ പി കെ വീരമണി ദാസനായിരുന്നു പുരസ്‌കാരം.

 

Share news