KOYILANDY DIARY.COM

The Perfect News Portal

അഖിലകേരള വായനോത്സവം; താലൂക്ക് തല മത്സരം നടന്നു

കൊയിലാണ്ടി: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അഖിലകേരള വായനോത്സവം താലൂക്ക് തല മത്സരം കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. കൊയിലാണ്ടി മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഇ കെ അജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ പി രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഹൈസ്കൂൾ തലത്തിൽ നടത്തിയ വായനാ മത്സരങ്ങളിൽ വിജയിച്ച ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാരും, ലൈബ്രറി തലത്തിൽ മുതിർന്നവരിൽ ജൂനിയർ സീനിയർ വിഭാഗക്കാരിൽ  ഒന്നാം സ്ഥാനക്കാരുമാണ് പങ്കെടുത്തിട്ടുള്ളത്. മത്സരങ്ങൾക്ക് പി. ശ്രീജിത്ത് മാസ്റ്റർ നേതൃത്വം നൽകി. എൻ.വി ബാലന്‍ എ.എ സുപ്രഭ എന്നിവർ സംസാരിച്ചു. മത്സരങ്ങളിൽ വിജയിക്കുന്ന ഒന്നു മുതൽ 10 വരെ സ്ഥാനക്കാർ ജനുവരി 19ന് നടക്കുന്ന ജില്ലാ വായനോത്സവത്തിൽ പങ്കെടുക്കണം. താലൂക്ക് സെക്രട്ടറി കെ വി രാജൻ സ്വാഗതവും എൻ. ആലി നന്ദിയും പറഞ്ഞു. 
Share news