രവീന്ദ്രൻ പനങ്കുറയെ അനുസ്മരിച്ചു

ഉള്ളിയേരി: കേളി കൂമുള്ളി സംഘടിപ്പിച്ച രവീന്ദ്രൻ പനങ്കുറ അനുസ്മരണം അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദുരാജൻ ഉദ്ഘാടനം ചെയ്തു. ഷാജു കൂമുള്ളി അധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു മഠത്തിൽ മുഖ്യാതിഥി ആയിരുന്നു. മോഹനൻ പുത്തഞ്ചേരി പ്രഭാഷണം നടത്തി. സാമൂഹ്യ പ്രവർത്തകനായ ഷാജി ഇടീക്കലിനെ ആദരിച്ചു. ക്വിസ് മത്സരവിജയികൾക്കുള്ള ഉപഹാരവും കൈമാറി.
.

.
ആർ ബാബു കൂമുള്ളി, രഞ്ജിത്ത് കൂമുള്ളി, അജിത് ചെറുവത്ത്, ഗണേശൻ തെക്കെടത്ത് എന്നിവർ സംസാരിച്ചു. ബിജു ടി ആർ സ്വാഗതവും ഷാക്കിറ കൂമുള്ളി നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് നടന്ന യു പി സ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ ഹനാ മെഹ്‌റിൻ പനായി ഒന്നാം സ്ഥാനവും ആത്മിക, ഗൗതം എസ് എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി.
.

.
ഹൈസ്കൂൾ വിഭാഗത്തിൽ നിരഞ്ജന ഒന്നാം സ്ഥാനവും, മിത്ര കിനാത്തിൽ, ദിയാകൃഷ്ണ എൻ എം എന്നിവർ രണ്ടും മൂന്നും സ്ഥാനം നേടി. വനിതാ വിഭാഗം മത്സരത്തിൽ റൂബിയ പനായി ഒന്നാം സ്ഥാനവും സുരേഖ കക്കഞ്ചേരി, നിമിഷ ഉള്ളിയേരി രണ്ടും മൂന്നും സ്ഥാനം നേടി.ക്വിസ് മത്സരം അദ്ധ്യാപകരായ കെ ടി സുരേന്ദ്രൻ, സുരേന്ദ്രൻ പുത്തഞ്ചേരി, ദീപ്തി റിലേഷ് ബാലുശ്ശേരി എന്നിവർ നിയന്ത്രിച്ചു.
