ഇന്റര്‍നാഷണല്‍ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: സാന്ത്വന പരിചരണരംഗത്ത് പ്രവര്‍ത്തിക്കുന്ന കൊയിലാണ്ടി നെസ്റ്റ് ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിചരണത്തിനായി ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ അക്കാദമി ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ (നിയാര്‍ക്ക്) പ്രോജക്ട് ഓഫീസ് മെഡിമിക്സ് എം.ഡി. ഡോ. എ.വി. അനൂപ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് അഡ്വ: കെ.സത്യന് അധ്യക്ഷത വഹിച്ചു. യു.എല്‍.സി.സി. ചെയര്മാന് രമേശന് പാലേരി, ഹൈലൈറ്റ് ഗ്രൂപ്പ് എം.ഡി. കെ.എം. മെഹബൂബ്, കൗണ്‍സിലര്‍മാരായ വി.പി. ഇബ്രാഹിംകുട്ടി, സി.കെ. സലീന, രാജേഷ് കീഴരിയൂര്‍, സി.ഇ. ചാക്കുണ്ണി, വി.വി. സുധാകരന്, പി. ഉസ്മാന്‍ഹാജി, ടി.കെ. യൂനുസ്, ടി.പി. ബഷീര്‍ തുടങ്ങിയവർ സംസാരിച്ചു.
