ജലം ജീവിതം ബോധവത്കരണവുമായി വിദ്യാർത്ഥികൾ
കൊയിലാണ്ടി: മടപ്പളളി ഗവ. വി. എച്ച്. എസ് സ്കൂൾ എൻ. എസ്. എസ് യൂണിറ്റ് കൊയിലാണ്ടി മുനിസിപ്പാലിറ്റി അമൃത് മിഷൻ പദ്ധതിയുമായി സഹകരിച്ച് നടത്തിയ ജലസംരക്ഷണ പദയാത്ര മുനിസിപ്പൽ കൗൺസിലർ എ. അസീസ് ഫ്ലാഗ് ഓഫ് ചെയ്തു. ആശംസ അർപ്പിച്ച് കൊണ്ട് മടപ്പളളി വി. എച്ച്. എസ് എസ് പ്രിൻസിപ്പൽ വിബിൻ കുമാർ കെ, ആന്തട്ട ജി. യു. പി. എസ് ഹെഡ് മാസ്റ്റർ സി. അരവിന്ദൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ എം. അഷ്‌റഫ് നേതൃത്വം നൽകി. പരിപാടിയുമായി ബന്ധപ്പെട്ട് എൻ. എസ്. എസ്. വളന്റിയർമാരായ വിദ്യാർത്ഥികൾ തെരുവുനാടകം അവതരിപ്പിച്ചു.



