ചിക്കൻ വ്യാപാര സമിതി കൊയിലാണ്ടി യൂണിറ്റ് സമ്മേളനം

കൊയിലാണ്ടി: ചിക്കൻ വ്യാപാര സമിതി കൊയിലാണ്ടി യൂണിറ്റ് സമ്മേളനം അരങ്ങാടത്ത് വൺ ടു വൺ ഡിജിറ്റൽ ഓഡിറ്റോറിയത്തിൽ നടന്നു. സമ്മേളനം കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡണ്ട് സൂര്യ അബ്‌ദുൽ ഗഫൂർ നിർവഹിച്ചു. മുഖ്യ അതിഥിയായി കൊയിലാണ്ടി നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ഷീന എം സംസാരിച്ചു. വ്യാപാരികളും ആരോഗ്യം എന്ന വിഷയത്തിൽ തിരുവങ്ങൂർ സിഎംസി ഹെൽത്ത് ഇൻസ്പെക്ടർ സജീഷ് എൻ സി ക്ലാസെടുത്തു.
.

.
ജില്ലാ സെക്രട്ടറി മുസ്തഫ കിനാശ്ശേരി സംഘടനാ റിപ്പോർട്ടും, പൊതു ചർച്ചയിൽ ജില്ല ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന് മറുപടി പറഞ്ഞു. കെ വി റഷീദ്, അബ്ദുറഹ്മാൻ സി കെ, യൂണിറ്റ് മുഖ്യരക്ഷാധികാരി റിയാസ് പയ്യോളി, ട്രഷറർ ഷെമീർ ചെങ്ങോട്ടുകാവ്, ഫിറോസ്, റിയാസ് മൂടാടി, ഗഫൂർ പൂക്കാട് തുടങ്ങിയവർ സംസാരിച്ചു.
.

.
യൂണിറ്റ് ക്യാമ്പയിന് നേതൃത്വം കൊടുത്ത് ജാഥ പൈലറ്റ് മാരായ മഹബൂബ് പയ്യോളി ബഷീർ നമ്പ്യാർ എന്നിവരെ പൊന്നാട നൽകി ആദരിച്ചു. തുടർന്ന് യൂണിറ്റ് പ്രസിഡൻറ്, മുതിർന്ന കച്ചവടക്കാർ ആദരിച്ചു. മികച്ച സംഘാടകർക്കുള്ള മൊമെന്റോ വിതരണം ചെയ്തു. സമ്മേളനവുമായി പുറത്തിറക്കിയ വിൽപ്പന ബോർഡിൻറെ പ്രകാശനം നടത്തി. എക്‌സിക്യൂട്ടീവ് മെമ്പർ ചന്ദ്രൻ പ്രമേയം അവതരിപ്പിച്ചു. നമ്മുടെ ആക്ടിംഗ് പ്രസിഡണ്ട് സിറാജ് അളിയൻ നന്ദി അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുത്ത് മുഴുവൻ അംഗങ്ങൾക്കും ഗിഫ്റ്റ് വിതരണം ചെയ്തു,
