വെളിയണ്ണൂർ തെരു മഹാഗണപതി പരദേവതാ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: വെളിയണ്ണൂർ തെരു മഹാഗണപതി പരദേവതാ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. തുടർന്ന് വാദ്യകലാകാരൻമാരുടെ നേതൃത്വത്തിൽ പാഞ്ചാരിമേളം, വെളിയണ്ണൂർ തെരു സിസ്റ്റേഴ്സ് അവതരിപ്പിച്ച തിരുവാതിരയും, സുലോച് ബാബുവിന്റെ തായമ്പകയും, വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

25 ന് രാവിലെ 8.30 ന് ഇളനീർ കുലവരവ്, ചുറ്റെഴുന്നള്ളത്ത് വൈകുന്നേരം 5 മണിക്ക് ഇളനീർ കുല വരവ്, രാത്രി 8 മണിക്ക് താലപ്പൊലിയോടെ എഴുന്നള്ളത്ത്, 8.30ന് ഗാനമേള, പുലർച്ചെ 12 മണിക്ക് വില്ലെഴുന്നള്ളത്ത്. 26 ന് രാവിലെ 6 മണിക്ക് എണ്ണയാട്ടം, 7 മണിക്ക് ഇളനീരാട്ടം, 8 മണിക്ക് കലശത്തോടെ ഉത്സവം സമാപിക്കും.

