എടക്കുളം വിദ്യാതരംഗിണി എൽ.പി സ്കൂൾ വാർഷിക ആഘോഷം നടത്തി

പൊയിൽക്കാവ്: എടക്കുളം വിദ്യാതരംഗിണി എൽ.പി സ്കൂൾ വാർഷിക ആഘോഷം (നാമ്പൊലി) നടത്തി. പരിപാടിയുടെ ഭാഗമായി ലയൺസ് ക്ലബ്ബ് കൊയിലാണ്ടിയുമായി സഹകരിച്ച് ചെങ്ങോട്ടു കാവ്, ചേമഞ്ചേരി പഞ്ചായത്തിലെ അംഗൻവാടി, LKG, UKG വിദ്യാർത്ഥികൾക്കായുള്ള കിഡ്സ് ഫെസ്റ്റ് (മെരി കബ്സ് ) സംഘടിപ്പിച്ചു. വാർഷിക ആഘോഷം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഗിരീഷ് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

കുമാരി കൃഷ്ണശ്രീ മുഖ്യാതിഥി ആയിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ സതി കിഴക്കയിൽ, ഷീബ മലയിൽ വാർഡ് മെമ്പർമാരായ തങ്കം ആറാം കണ്ടത്തിൽ, ജയശ്രീ മനത്താനത്ത്, വേണുഗോപാൽ, സോമസുന്ദരൻ, പി.ടി.എ പ്രസിഡണ്ട് ഒ. ബാലൻ, പ്രവിഷ, സ്വാതി ശ്രീരാജ്, കെ. പ്രജീഷ്, സംഗീത യു കെ, റീഷ്മ ബാലകൃഷ്ണൻ, നദാഷ, റിയാസ് . ഇ കെ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ വിജയികളായവരെ അനുമോദിച്ചു. പ്രധാന അദ്ധ്യാപിക എ. അഖില സ്വാഗതവും പ്രോഗ്രാം കമ്മറ്റി ചെയർമാൻ എം. നിഷിത്ത് കുമാർ നന്ദിയും പറഞ്ഞു.

