KOYILANDY DIARY.COM

The Perfect News Portal

അംബേദ്കറെ അധിക്ഷേപിച്ച അമിത് ഷായുടെ പ്രസ്താവന ഭരണഘടനയെ അവഹേളിക്കുന്നത്; പി കെ ശ്രീമതി ടീച്ചർ

അംബേദ്കറെ അധിക്ഷേപിച്ച അമിത് ഷായുടെ പ്രസ്താവന ഭരണഘടനയെ അവഹേളിക്കുന്നതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡണ്ട് പി കെ ശ്രീമതി ടീച്ചർ. ആഭ്യന്തര മന്ത്രിസ്ഥാനത്ത് തുടരാൻ അമിത്ഷാക്ക് അർഹതയില്ല, രാജിവെക്കണമെന്നും ശ്രീമതി ടീച്ചർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പിന്തുണ രാജ്യത്തിന് അപമാനമെന്നും ശ്രീമതി ടീച്ചർ കോഴിക്കോട് പറഞ്ഞു. ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ശ്രീമതി ടീച്ചർ വ്യക്തമാക്കി.

 

അതേസമയം അംബേദ്കർക്കെതിരെയുള്ള അമിത് ഷായുടെ പരാമർശത്തിൽ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധം ഇന്നും ഉണ്ടായി. ആഭ്യന്തരമന്ത്രി അമിത് ഷായുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം നടത്തിയത്. അതിനിടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സ് കോൺഗ്രസ് എംപിമാർക്ക് കത്തയച്ചു. അമിത് ഷാ യുടെ വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് എക്സിന്റെ നടപടി. ആഭ്യന്തരമന്ത്രാലയത്തിൻ്റെ നിർദേശത്തിന് പിന്നാലെയാണ് കത്തെന്ന് എക്സ് അധികൃതർ വ്യക്തമാക്കുന്നത്.

Share news