KOYILANDY DIARY.COM

The Perfect News Portal

കെ ജയകുമാറിന്‌ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

തിരുവനന്തപുരം: കെ ജയകുമാറിന്‌ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം. പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ്‌ പുരസ്കാരം. കവി, ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ അറിയപ്പെടുന്ന മലയാളിയായ ഐഎഎസ് ഉദ്യോഗസ്ഥനാണ്‌ കെ ജയകുമാർ. കേരള സംസ്ഥാനത്തിലെ ചീഫ് സെക്രട്ടറിയായിരുന്ന ഇദ്ദേഹം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നു.

അർദ്ധവൃത്തങ്ങൾ, രാത്രിയുടെ സാധ്യതകൾ തുടങ്ങി അഞ്ച് കവിതാസമാഹാരങ്ങൾ മലയാളത്തിലും രണ്ടെണ്ണം ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചു. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീൽ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്ത കൃതികളുടെയും പരിഭാഷകൾ ഇദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളിൽ പെടുന്നു. വർണച്ചിറകുകൾ എന്ന കുട്ടികളുടെ സിനിമ രചിച്ചു സംവിധാനം ചെയ്തിട്ടുണ്ട്. 80തിൽ പരം മലയാള സിനിമകൾക്കു ഗാനരചന നിർവഹിച്ചു.

Share news