പോക്സോ കേസിലെ പ്രതിയായ കക്കോടി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ യുവാവിനെ ചേവായൂർ പോലീസ് പിടികൂടി. കക്കോടി പറയരുപറമ്പ് ഷക്കിർ മൻസിലിൽ ഷക്കീർ (24) നെയാണ് ചേവായൂർ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
.

.
പ്രതി വിദ്യാർത്ഥിനിയെ കാറിൽ കടത്തിക്കൊണ്ടുപോയി പറമ്പിൽ പള്ളിക്കടുത്തുള്ള പ്രതിയുടെ കൂട്ടുകാരൻ്റെ ഫ്ളാറ്റിൽവെച്ച് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. പ്രതി ജോലി ചെയ്യുന്ന കണ്ണൂരിലെ മൊബൈൽ കടയിൽ നിന്നും ഇന്നലെ ചേവായൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.
