മാഹിയിൽ 180 കുപ്പി വിദേശ മദ്യവുമായി തമിഴ്നാട് സ്വദേശി പിടിയിൽ

മാഹിയിൽ 180 കുപ്പി വിദേശ മദ്യവുമായി തമിഴ്നാട് സ്വദേശി പിടിയിൽ. കന്യാകുമാരി സ്വദേശി പുരുഷോത്തമനെ വടകര എക്സൈസ് സംഘമാണ് പിടികൂടിയത്. ചരക്ക് ലോറിയിൽ കടത്തുകയായിരുന്ന വിദേശ മദ്യമാണ് എക്സൈസ് സംഘം പിടികൂടിയത്. വാഹന പരിശോധനക്കിടെ വടകര – മാഹി ദേശീയപാതയിൽ കെ.ടി. ബസാറിൽ വെച്ച് പുലർച്ചെയാണ് മദ്യം കടത്തിയ ലോറി കസ്റ്റഡിയിലെടുത്തത്.

ചരക്ക് ലോറിയിൽ സാധനങ്ങൾ കണ്ണൂർ ഭാഗങ്ങളിൽ ഇറക്കി തിരിച്ച് പോകുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്. സ്ഥിരമായി മദ്യം കടത്തുന്ന ആളാണ് പുരുഷോത്തമനെന്ന് എക്സൈസ് അറിയിച്ചു. ന്യൂ ഇയർ – കൃസ്തുമസ് സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായുള്ള പരിശോധനയിലാണ് മദ്യം പിടികൂടിയത്.

