KOYILANDY DIARY.COM

The Perfect News Portal

അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി

അതിരപ്പിള്ളിയിൽ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. വെറ്റിലപ്പാറ 14ലാണ് കാട്ടാന ഇറങ്ങിയത്. വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ ഓടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. വെറ്റിലപ്പാറ സ്വദേശി ഉണ്ണി കെ പാർത്ഥൻറെ വീട്ടിലാണ് കാട്ടാന എത്തിയത്. പ്രദേശത്തെത്തിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാട്ടാനകൾ നിലയുറപ്പിച്ച സാഹചര്യമാണ് നിലവിലുള്ളത്. ഒൻപതാനകൾ സ്ഥലത്തുണ്ടെന്നാണ് നാട്ടുകാർ അറിയിച്ചത്.

Share news