കൃഷിക്കൂട്ടങ്ങളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സംഗമവും കൊയിലാണ്ടി കൃഷി ഓഫീസർക്ക് യാത്രയയപ്പും സംഘടിപ്പിച്ചു

.
കൊയിലാണ്ടി നഗരസഭ നാലാം വാർഡിലെ കൃഷിക്കൂട്ടങ്ങളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെ സംഗമവും യാത്രയയപ്പും നൽകി. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ADA ആയി പ്രൊമോഷനായ കൊയിലാണ്ടി കൃഷി ഓഫീസർ വിദ്യക്ക് വാർഡ് വികസന സമിതിയുടെ ഉപഹാരം ചെയർപേഴ്സൺ വിതരണം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രജില.സി. അധ്യക്ഷയായി. മാരിഗോൾഡ് കൃഷിക്കൂട്ടത്തിൻ്റെയും സൗഹൃദ കൃഷിക്കൂട്ടത്തിൻ്റെയും ഉപഹാരങ്ങൾ അംഗങ്ങൾ നൽകി.

വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, ബാവ കൊന്നേങ്കണ്ടി, പി. സിജീഷ്, ഫാത്തിമ റഹീസ്, പ്രബീഷ് ഒ.വി, ബാലകൃഷ്ണൻ വി, രമ്യ നിഷാദ്, ശ്രീജ, ബീന രമേശൻ, പ്രജിന , ദിനേശൻ, ആര്യ. ജിതിൻ, എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് മാരിഗോൾഡ് കൃഷിക്കൂട്ടം ഒരുക്കുന്ന തണ്ണിമത്തൻ വിത്തിടീൽ ഉദ്ഘാടനം കൃഷി ഓഫീസർ വിദ്യ നിർവ്വഹിച്ചു. കൗൺസിലർ രമേശൻ വലിയാട്ടിൽ സ്വാഗതവും പരിസ്ഥിതി പ്രവർത്തകൻ എം കെ ലിനിഷ് നന്ദിയും പറഞ്ഞു.
