KOYILANDY DIARY.COM

The Perfect News Portal

വിയ്യൂർ അയ്യപ്പൻ കാവ് ക്ഷേത്രത്തിന് ശിലാന്യാസം നടത്തി

കൊയിലാണ്ടി: വിയ്യൂർ അയ്യപ്പൻ കാവ് ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി പുതുക്കിപണിയുന്ന ക്ഷേത്രത്തിന് ശിലാന്യാസം നടത്തി. തന്ത്രി ഉഷാ കാമ്പ്രം പരമേശ്വരൻ നമ്പൂതിരിപ്പാട്, എവടന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. ശ്രീജിത്ത് ആശാരി അക്ലിക്കുന്ന് പ്രവൃത്തിക്ക് മേൽനോട്ടം വഹിച്ചു. രണ്ട് നൂറ്റാണ്ടുകളായി ജീർണ്ണിച്ച് കിടന്നിരുന്ന അയ്യപ്പൻ കാവ് ക്ഷേത്രത്തിന് നൂറ്റാണ്ടുകൾ പഴക്കമുണ്ട്.
.
.
കേരളത്തിൽ അത്യപൂർവ്വമായിട്ടുള്ള പ്രഭാസത്യക രൂപത്തിൽ സ്വയംഭൂ ആയിട്ടുള്ള അയ്യപ്പനാണ് ഇവിടത്തെ പ്രതിഷ്ഠ. ഇതോടൊപ്പം നവീകരിക്കുന്ന നാഗക്കാവിൽ പുന:പ്രതിഷ്ഠ ഉടനെതന്നെ ഉണ്ടാവും. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ നടന്ന തറക്കല്ലിടൽ ചടങ്ങിന് ക്ഷേത്രം ഊരാളൻ കലൂർ സന്തോഷ് നമ്പൂതിരി, കമ്മിറ്റി പ്രസിഡന്റ് രജിത് വനജം, സെക്രട്ടറി ബാലൻ നായർ തെക്കേട്ടിൽ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗങ്ങൾ നേതൃത്വം നൽകി.
Share news