KOYILANDY DIARY.COM

The Perfect News Portal

നടൻ അല്ലു അർജുൻ ജയിൽ മോചിതനായി

നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. പുഷ്പ 2 സിനിമയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിലായിരുന്നു നടനെ അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് ജയിൽ മോചിതനായത്. ഇന്നലെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇന്നലെ ഉത്തരവ് ജയിലിൽ എത്തിക്കാൻ സാധിക്കാതിരുന്നതിനാലാണ് ജയിൽ മോചിതനാകാൻ വൈകിയത്.

കീഴ്‌ക്കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട തെലുങ്ക് നടന്‍ അല്ലു അര്‍ജുന് തെലുങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അല്ലു അര്‍ജുന്റെ സ്വാതന്ത്ര്യത്തിനുള്ള അവകാശം ചൂണ്ടിക്കാട്ടി തെലുങ്കാന ഹൈക്കോടതി മോചിപ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. ‘ഒരു നടനായതിനാല്‍ ഇങ്ങനെ തടവിലിടാന്‍ കഴിയില്ല’ എന്നും ഉത്തരവിലുണ്ട്.

 

കീഴ്‌ക്കോടതി 14 ദിവസത്തേക്ക് ജയിലിലടച്ചതിനെ തുടര്‍ന്നാണ് അല്ലു അര്‍ജുന്‍ ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച വരെ അറസ്റ്റ് വൈകിപ്പിക്കണമെന്ന ഹര്‍ജിയും കീഴ്‌ക്കോടതി നേരത്തേ തള്ളിയിരുന്നു. കഴിഞ്ഞയാഴ്ച ഹൈദരാബാദ് തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും ഒമ്പത് വയസ്സുള്ള മകന് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഇന്നലെ ഉച്ചയ്ക്കാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Advertisements

 

കഴിഞ്ഞ ദിവസം പുലര്‍ച്ചെ അല്ലു അര്‍ജുനെ ജൂബിലി ഹില്‍സിലെ വീട്ടില്‍ നിന്ന് ചിക്കാടപ്പള്ളി പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തന്നെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് കിടപ്പുമുറി വരെ എത്തിയെന്ന് അദ്ദേഹം പരാതിപ്പെട്ടിരുന്നു. നടന്റെ പിതാവും നിര്‍മാതാവുമായ അല്ലു അരവിന്ദും മറ്റ് കുടുംബാംഗങ്ങളും അറസ്റ്റിലാകുമ്പോള്‍ അവിടെ ഉണ്ടായിരുന്നു.

Share news