സഞ്ചരിക്കുന്ന ചിത്രശാലയുടെ പ്രദർശനം കൊയിലാണ്ടിയിൽ തുടങ്ങി

കൊയിലാണ്ടി: കേരളാ ലളിതകലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാലയുടെ പ്രദർശനം കൊയിലാണ്ടിയിൽ തുടങ്ങി. പരിപാടി കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. യൂ.കെ.രാഘവൻ, എൻ.വി.ബാലകൃഷ്ണൻ, ഷാജി കാവിൽ, റഹ്മാൻ കൊഴുക്കല്ലൂർ, എൻ. വി. മുരളി, സി.വി.ബാലകൃഷ്ണൻ, നവീൻ കുമാർ എന്നിവർ സംസാരിച്ചു.
പ്രദർശനം ഫെബ്രുവരി മൂന്നിന് സമാപിക്കും. ചിത്രകാരന്മാരുടെ കൂട്ടായ്മയായ ക്രൂബ്രഷ് ആർട്ടിസ്റ്റ് ഗ്രൂപ്പാണ് ചിത്രപ്രദർശനം സംഘടിപ്പിക്കുന്നത്.

