KOYILANDY DIARY.COM

The Perfect News Portal

സ്നേഹ ഭവനം ഇന്ന് മന്ത്രി മുഹമ്മദ് റിയാസ് കൈമാറും

കൊയിലാണ്ടി സഹജീവി സ്നേഹത്തിന്റെ പുതിയ മാതൃകയായി പന്തലായനി ഗവ. എച്ച്.എസ്.എസിലെ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് നി‍ര്‍മ്മിച്ച സ്നേഹ ഭവനം ഇന്ന് കൈമാറും. പഠനത്തിൽ മിടുക്കിയായ കൂട്ടുകാരിക്ക് സ്വന്തമായി കിടപ്പാടമില്ലെന്ന് തിരിച്ചറിഞ്ഞാണ് സ്നേഹ ഭവനത്തിനായി കൈകോര്‍ത്തത്. സ്നേഹ ഭവനത്തിന്റെ താക്കോൽ കൈമാറ്റം ഇന്ന് വൈകീട്ട് 3 മണിക്ക് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.
.
.
ജീവകാരുണ്യ പ്രവര്‍ത്തകന്‍ പുളിയഞ്ചേരി വലിയാട്ടിൽ ബാലകൃഷ്ണൻ സൗജന്യമായി നൽകിയ സ്ഥലത്താണ് ജനകീയ സഹകരണത്തോടെ പന്തലായനി ജി.എച്ച്.എസ്. എസ്. പി.ടി.എ.യുടെ നേതൃത്വ ത്തിൽ വീട് നിർമിച്ചത്. മുൻ പി.ടി.എ. പ്രസിഡന്റ് സുരേഷ് ബാബു, ഇപ്പോഴത്തെ പ്രസിഡണ്ട് പി.എം. ബിജു, വൈസ് പ്രസിഡണ്ട് പ്രമോദ് രാരോത്ത് എന്നിവർ വീനിർമാണത്തിന് നേതൃത്വം നൽകി.
.
.
നിർമാണസാമഗ്രികൾ സൗജന്യമായി തന്ന് സഹായിച്ച കച്ചവടക്കാരും വേതനം ഉപേക്ഷിച്ച് നിർമാണപ്രവർത്തനങ്ങളിൽ കഠിനാധ്വാനം ചെയ്ത നാട്ടുകാരും സാമ്പത്തികമായും മറ്റും സഹായിച്ച മറ്റുള്ളവരും ഒരൊറ്റ ലക്ഷ്യത്തി നായി കൈകോർത്തപ്പോൾ സ്നേഹഭവനം പൂവണിഞ്ഞു. താക്കോൽ കൈമാറുന്ന ചട ങ്ങിൽ കാനത്തിൽ ജമീല എം.എൽ.എ. അധ്യക്ഷയാകും. വിദ്യാർഥികൾ അവതരി പ്പിക്കുന്ന കലാപരിപാടികൾ ഇതോടൊപ്പം ഉണ്ടായിരിക്കും.
പത്രസമ്മേളനത്തിൽ കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കെപ്പാട്ട്, മൂടാടി ഗ്രാമപ്പഞ്ചായത്ത് മെമ്പർ ലത, പി .ടി.എ. പ്രസിഡണ്ട് പി.എം. ബിജു, വൈസ് പ്രസിഡണ്ട് പ്രമോദ് രാരോത്ത്, പ്രിൻസിപ്പൽ എ.പി. പ്രബീത്, പ്രധാനാധ്യാപിക സി.പി. സഫിയ, സ്റ്റാഫ് സെക്രട്ടറി സി.വി. ബാജിത്ത് എന്നിവർ പങ്കെടുത്തു.
Share news