KOYILANDY DIARY.COM

The Perfect News Portal

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ. എസ്. എസ് പി. യു ധർണ്ണ നടത്തി

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായി കെ എസ് എസ് പി യു പന്തലായനി ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ട്രഷറിക്കു മുമ്പിൽ മാർച്ചും ധർണ്ണയും നടത്തി.

ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, പെൻഷൻ പരിഷ്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും അനുവദിക്കുക, PF, RDA നിയമം റദ്ദു ചെയ്യുക, സ്റ്റാറ്റ്യുറ്ററി പെൻഷൻ പുന:സ്ഥാപിക്കുക, മെഡിക്കൽ അലവൻസ് വർധിപ്പിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക, ഒരു മാസത്തെ പെൻഷന് തുല്യമായ തുക ഉത്സവബത്തയായി അനുവദിക്കുക, 20 വർഷ സർവീസ് ഉള്ളവർക്ക് പൂർണ്ണ പെൻഷൻ അനുവദിക്കുക, എക്സ് ഗ്രേഷ്യാ പെൻഷൻകാർക്ക് മറ്റു പെൻഷൻകാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളും അനുവദിക്കുക തുടങ്ങിയ ആവിശ്യങ്ങൾക്കൊപ്പം കൊയിലാണ്ടി ട്രഷറി നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും ആവിശ്യപ്പെട്ടു.

 

ബ്ലോക്ക്‌ പ്രസിഡണ്ട് എൻ കെ കെ മാരാർ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എടത്തിൽ ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ടി. സുരേന്ദ്രൻ മാസ്റ്റർ, വി. പി ബാലകൃഷ്ണൻ മാസ്റ്റർ പി ദാമോദരൻ മാസ്റ്റർ, ഇ ഗംഗധരൻ നായർ, ചേനോത്ത് ഭാസ്കരൻ, പി കെ ബാലകൃഷ്ണൻ കിടവ്, ഓ. രാഘവൻ മാസ്റ്റർ, ടി പി രാഘവൻ, പി എൻ ശാന്തമ്മ ടീച്ചർ, സി രാധ, സി രവീന്ദ്രൻ മാസ്റ്റർ, എന്നിവർ സംസാരിച്ചു.

Advertisements
Share news