നെല്ല്യാടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

കൊയിലാണ്ടി നെല്ല്യാടി പുഴയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. നെല്ല്യാടി പാലത്തിനു സമീപം കളത്തിന് കടവിലാണ് ഒരു ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് രാത്രി 12 മണിയോടുകൂടി മീന്‍പിടിക്കാന്‍ പോയവരാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍തന്നെ കൊയിലാണ്ടി പോലീസില്‍ അറിയിച്ചതിന്റെ ഭാഗമായി പോലീസെത്തി മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിനെ ഉപേക്ഷിച്ചതാണോ എന്നും കൂടെ മറ്റാരെങ്കിലും അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്നും വ്യക്തമല്ല.
