വിയ്യൂര്‍ വിഷ്ണുക്ഷേത്രം ആറാട്ട് മഹോത്സവം ഇന്ന് കൊടിയേറും

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണുക്ഷേത്രം ആറാട്ട് മഹോത്സവത്തിന് ഇന്ന് രാത്രി ഏഴുമണിക്ക് കൊടിയേറും. രാവിലെ 11 മണിക്ക് കക്കാടില്ലത്ത് നാരായണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ദ്രവ്യകലശാഭിഷേകം, വൈകീട്ട് അഞ്ചിന് കലവറനിറയ്ക്കല്‍. ഫെബ്രുവരി ഒന്നിന് രാത്രി ഏഴ് മണിക്ക് കഥാപ്രസംഗം-ശ്രീനി നടുവത്തൂര്‍, രണ്ടിന് രാത്രി കലാപരിപാടി. മൂന്നിന് രാത്രി ഏഴ് മണിക്ക് തായമ്പക-സനന്ദ് രാജ്. നാലിന് രാത്രി മെഗാനൈറ്റ്. അഞ്ചിന് കുടവരവ്, അഞ്ചുമണിക്ക് കാഴ്ചവരവ്, രാത്രി ഏഴിന് ഊരുചുറ്റല്‍. ആറിന് വൈകീട്ട് നിവേദ്യം വരവ്, പള്ളിവേട്ട, ഏഴിന് രാവിലെ എട്ട് മണിക്ക് ആറാട്ട് എഴുന്നള്ളത്ത്, കുളിച്ചാറാട്ട്, മടക്കെഴുന്നള്ളിപ്പ്, 1 12 മണിക്ക് സമൂഹസദ്യ എന്നിവ ഉണ്ടാകും.
