KOYILANDY DIARY.COM

The Perfect News Portal

സർഗ്ഗ ജാലകം സായാഹ്ന ജനകീയ സദസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: സമഗ്രശിക്ഷ കേരള ബി ആർ സി പന്തലായനിയുടെയും വന്മുഖം ഗവ. ഹൈസ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി വാരാചരണത്തിന്റെ ഭാഗമായി സർഗ്ഗ ജാലകം സായാഹ്ന ജനകീയ സദസ്സ് സംഘടിപ്പിച്ചു. നന്തി കവലയിൽ നിന്ന് ആരംഭിച്ച വിളംബര ജാഥ മുൻസിപാലിറ്റി ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സൺ കെ. ഷിജു ഫ്ലാഗ് ഓഫ് ചെയ്തു. 
വന്മുഖം ഗവ. ഹൈസ്കൂളിൽ ഒരുക്കിയ ചടങ്ങിന്റെ ഉദ്ഘാടനം കൊയിലാണ്ടി നിയോജക മണ്ഡലം എം എൽ എ കാനത്തിൽ ജമീല നിർവഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് അധ്യക്ഷത വഹിച്ചു. മൂടാടി പഞ്ചയത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ മുഖ്യാതിഥിയായി. സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സുനിൽ തിരുവങ്ങൂർ, മേലടി എ ഇ ഒ അസീസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹറഖാദർ, പി.ടി. എ പ്രസിഡണ്ട് റഷീദ് കൊളരാട്ടിൽ എം പി ടി എ വൈസ്പ്രസിഡണ്ട് ഹസ്ബിന റഷീദ്, 17-ാം വാർഡ് മെമ്പർ റഫിഖ് പുത്തലത്ത്, 18-ാം വാർഡ് മെമ്പർ  പി പി കരിം എന്നിവർ സംസാരിച്ചു.
പന്തലയനി ബി ആർ സി പരിധിയിയിലെ പൊതു വിദ്യാലയത്തിൽ പഠിക്കുന്ന ഭിന്നശേഷിയുള്ള കുട്ടികളെ ബിജു അരിക്കുളത്തിന്റെ ശിക്ഷണത്തിൽ ഒരുക്കിയ നാടൻ പാട്ട് ട്രൂപ്പ് ഉദ്ഘാടന പരിപാടി വേദിയിൽ അവതരിപ്പിച്ചു. കൂടാതെ കുട്ടികളുടെ കലാവിരുന്നും നടന്നു. പന്തലായനി ബി പി സി ദീപ്തി ഇ പി സ്വാഗതവും പ്രധാന അധ്യാപകൻ പി സി രാജൻ നന്ദിയും പറഞ്ഞു.
Share news