യുവധാര ലിറ്ററേച്ചർ ഫെസ്റ്റ് സംഘടിപ്പിച്ചു

കാരയാട്: DYFI സംസ്ഥാന കമ്മറ്റി സംഘടിപ്പിക്കുന്ന യുവധാര ലിറ്ററേച്ചർ ഫെസ്റ്റിൻ്റെ ഭാഗമായുള്ള മേഖല തല ലിറ്ററേച്ചർ ഫെസ്റ്റ് കാരയാട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. യുവതയുടെ ഉത്സവമായ് പരിപാടിയെ മാറി. വിവിധ കലാപരിപടിയിൽ നിരവധി യുവതി യുവാക്കളാണ് പങ്കെടുത്തത്. രണ്ട് ദിവസമായ് തണ്ടയിൽ താഴെ നടന്ന ഫെസ്റ്റ് SFI അഖിലേന്ത്യാ വൈസ് പ്രസിഡണ്ട് നിതീഷ് നാരായണൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സുബോധ് കെ ആർ അദ്ധ്യക്ഷത വഹിച്ചു.
.

.
DYFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി പി ബബിഷ്, ബിജീഷ് എൻ, സതീഷ് ബാബു, അനുഷ പി വി, വി എം ഉണ്ണി, എ സി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ കെ അഭിനീഷ്, വാർഡ് മെമ്പർ ശാന്ത ഏ കെ, നവതേജ് മോഹൻ, ജിജീഷ് ടി, എന്നിവർ സംസാരിച്ചു.
.

.
ചടങ്ങിൽ EFLU ഹെദരബാദിൽ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറിൽ PHD നേടിയ ജഫിൻ ഇ.കെ യെ അനുമോദിച്ചു. പരിപാടിക്ക് സമാപനം കുറച്ച് കൊണ്ട് മിഴി കലാസമിതി കണ്ണൂർ അവതരിപ്പിച്ച പാട്ടരങ്ങ് എന്ന പരിപാടി അരങ്ങേറി. ചടങ്ങിന് അർജുൻ എ.എസ് സ്വാഗതവും പി ടി രാജൻ നന്ദിയും പറഞ്ഞു.
