KOYILANDY DIARY.COM

The Perfect News Portal

വടകരയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു

കോഴിക്കോട് വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ഡ്രൈവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ദേശീയപാതയില്‍ വടകര പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വടകര അടക്കാതെരു സ്വദേശി കൃഷ്ണ നിലയത്തില്‍ കൃഷ്ണമണിയുടെ മാരുതി 800 കാറാണ് കത്തി നശിച്ചത്.

വടകര കരിമ്പനപാലത്തെ പെട്രോള്‍ പമ്പില്‍ നിന്നും കാറില്‍ പെട്രോള്‍ നിറച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. കാറിനുള്ളില്‍ നിന്നും പുക ഉയരുന്നത് വഴിയാത്രക്കാര്‍ വിളിച്ച് പറഞ്ഞതോടെ ഇയാള്‍ കാറില്‍ നിന്നും പുറത്തിറങ്ങിയതിനാല്‍ അപകടം കൂടാതെ രക്ഷപ്പെട്ടു. വടകര അഗ്‌നി രക്ഷാ സേന എത്തി തീ കെടുത്തി. കാര്‍ പൂര്‍ണമായി കത്തി നശിച്ചു.

Share news