കരുവന്നൂര്‍ കേസ്: പിആര്‍ അരവിന്ദാക്ഷനും സികെ ജില്‍സും കുറ്റം ചെയ്തിട്ടില്ലെന്ന് ഹൈക്കോടതി

കരുവന്നൂര്‍ കേസില്‍ ഇഡിക്കെതിരെ ഹൈക്കോടതി. പിആര്‍ അരവിന്ദാക്ഷനും സികെ ജില്‍സും കുറ്റം ചെയ്തിട്ടില്ലെന്ന് കരുതാന്‍ മതിയായ കാരണങ്ങളുണ്ട് എന്ന് കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് രണ്ട് പ്രതികള്‍ക്കും ജാമ്യം നല്‍കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി. പിആര്‍ അരവിന്ദാക്ഷനും സികെ ജില്‍സിനും ജാമ്യം നല്‍കിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ബന്ധപ്പെട്ട കുറ്റങ്ങളില്‍ ഇഡി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയിട്ടില്ല എന്നും ഈ സാഹചര്യത്തില്‍ വിചാരണ അടുത്ത കാലത്തൊന്നും തുടങ്ങാനുള്ള വിദൂര സാധ്യതയില്ല എന്നും കോടതി കണ്ടെത്തി. അതിനാല്‍ രണ്ട് പ്രതികള്‍ക്കും ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.

