‘കുരുത്തോലക്കളരി’ ചെരിയേരി ആർട്സ് &സ്പോട്സ് സ്കൂൾ കരകൗശല ഉൽപ്പന്നങ്ങളുടെ നിർമ്മാണ ശിൽപ്പശാല നടത്തി

അരിക്കുളം ചെരിയേരി ആർട്സ് & സ്പോട്സ് സ്കൂൾ കുട്ടികൾക്കായി കുരുത്തോലയിലും പാളയിലും പരമ്പരാഗതമായി നിർമിച്ചു വരുന്ന വിവിധ കരകൗശല ഉൽപ്പന്നങ്ങളുടെ നിർമ്മാണ ശിൽപ്പശാല നടത്തി. ബാലകൃഷ്ണൻ നമ്പ്യാർ ആദ്യക്ഷത വഹിച്ച ചടങ്ങിൽ വി പി ഭാസ്കരൻ ഊരള്ളൂർ ഭാര്യ ദേവി ഭാസ്കരൻ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.
.

.
വി പി ഭാസ്കരൻ ഊരള്ളൂർ ഭാര്യ ദേവി ഭാസ്കരൻ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി. ബാബു കൊള പ്പള്ളി ആമുഖഭാഷണം നടത്തി. ശ്രീജിത്ത് ഇ കെ മനോഹരൻ ചാരമ്പള്ളി ലാൽ രഞ്ജിത് മധുബാലൽ എന്നിവർ സംസാരിച്ചു. പി ജി രാജീവ് സ്വാഗതം പറഞ്ഞു
