ചനിയേരി സ്കൂൾ 100 -ാം വാർഷികാഘോഷത്തിന് വർണ്ണാഭമായ തുടക്കം

കൊയിലാണ്ടി: കുറുവങ്ങാട് ചനിയേരി മാപ്പിള എൽപി സ്കൂൾ 100 -ാം വാർഷികാഘോഷത്തിന് കൊടിയുയർന്നു. വാർഡ് കൗൺസിലറും പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്‌സനുമായ സി. പ്രഭ പതാക ഉയർത്തി. പി. ടി. എ. പ്രസിഡണ്ട് എം.സി ഷബീർ അധ്യക്ഷത വഹിച്ചു. മാനേജർ പി അബ്ദുൾ അസീസ് സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് പി. ഹസീബ സ്വാഗതം പറഞ്ഞു. വാർഷിക സംഘാടക സമിതി എക്സിക്യൂട്ടീവ് അംഗങ്ങൾ, സബ് കമ്മറ്റി അംഗങ്ങൾ, രക്ഷിതാക്കൾ, നാട്ടുകാർ വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

വാർഷികത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾക്കുള്ള പഠന ക്യാമ്പ്, ചിത്രരചന മത്സരം, രക്ഷിതാക്കൾക്കുള്ള ശില്പശാല, ഫുഡ് ഫെസ്റ്റ്, പൂർച്ചവിദ്യാർത്ഥി സംഗമം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. 2025 ജനുവരി 17, 18 തിയ്യതികളിൽ കലാപരിപാടികളും സാംസകാരിക സമ്മേളനവും നടക്കും.
