KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ അംഗൻവാടി കലോത്സവം “അക്കുത്തിക്കുത്ത്” സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2024 -2025 വാർഷിക പദ്ധതി അംഗൻവാടി കലോത്സവം “അക്കുത്തിക്കുത്ത്” ഇ എം എസ് സ്മാരക ടൗൺ ഹാൾ കൊയിലാണ്ടിയിൽ വെച്ച് നടത്തി. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട്  ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ മുഖ്യാതിഥിയായി. ഐ സി ഡി എസ് സൂപ്പർവൈസർ ഷെബില കെ പദ്ധതി വിശദീകരണം നടത്തി.
സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ഇ.കെ. അജിത്ത്, കെ.എ. ഇന്ദിര നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി, സി ഡി പി ഒ അനുരാധ, നഗരസഭ കൗൺസിലർമാരായ വി. പി. ഇബ്രാഹിം കുട്ടി, രത്നവല്ലി ടീച്ചർ എന്നിവർ സംസാരിച്ചു. നഗരസഭയിലെ 71 അങ്കണവാടികളിലെ 630 തോളം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാന വിതരണവും നടത്തി. ഐ സി ഡി എസ് സൂപ്പർവൈസർ മോനിഷ നന്ദി പറഞ്ഞു.
Share news