KOYILANDY DIARY.COM

The Perfect News Portal

കൈരളി ന്യൂസ് മാധ്യമപ്രവർത്തകൻ അനൂപ് കെ ആറിന് രാജ്യാന്തര പുരസ്കാരം

തിരുവനന്തപുരം: കൈരളി ന്യൂസ് മാധ്യമപ്രവർത്തകൻ അനൂപ് കെ ആർ സംവിധാനം ചെയ്ത ’എ ​ബു​ക്കി​ഷ്‌ മ​ദ​ർ’ എന്ന ഡോക്യുമെന്ററിക്ക് രാജ്യാന്തര പുരസ്കാരം. ഇ​ന്റ​ർ നാ​ഷ​ണൽ ലൈ​ബ്ര​റി ഫെ​ഡ​റേ​ഷ​ൻ ആ​ൻ​ഡ്‌ ഇ​ൻ​സ്റ്റിറ്റ്യൂ​ഷ​ൻ​സും (IFLA) ഇ​റ്റാ​ലി​യ​ൻ ലൈ​ബ്ര​റി അ​സോ​സി​യേ​ഷ​നും (AIB) ന​ൽ​കു​ന്ന പ​തി​മൂ​ന്നാ​മ​ത്‌ കോ​ർ​ട്ടോ ഡി ​ലൈ​ബ്ര​റി പു​ര​സ്കാ​രത്തിനാണ് അനൂപ് അർഹനായത്. ഡോക്യുമെന്ററി വിഭാഗത്തിൽ ബെസ്റ്റ്‌ ഫിലിം അവാർഡും ബെസ്റ്റ്‌ ഷോർട്ട്‌ ഓഫ്‌ ദ ഇയർ പുരസ്കാരവും ’എ ​ബു​ക്കി​ഷ്‌ മ​ദ​ർ’ നേടി.

എല്ലാ വിഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിൽ നിന്നാണ്‌ ബെസ്റ്റ്‌ ഷോർട്ട്‌ ഓഫ്‌ ദ ഇയർ പുരസ്കാരം ജൂറി പ്രഖ്യാപിച്ചത്‌. ആഷിക്‌ മുഹമ്മദാണ്‌ അസോസിയേറ്റ്‌ ക്യാമറമാൻ. ഇറ്റലിയിലെ നേപിൾസിൽ നടന്ന ചടങ്ങിലാണ്‌ അവാർഡുകൾ പ്രഖ്യാപിച്ചത്‌. പ്രശസ്ത ഇറ്റാലിയൻ സിനിമാ നിരൂപകൻ ഫാബിയോ മെലേലി ഉൾപ്പെടുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള അഞ്ച്‌ പേരടങ്ങുന്ന ജൂറിയാണ്‌ ചിത്രങ്ങൾ തെരെഞ്ഞെടുത്തത്‌.

 

Share news