KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ പെരുവട്ടൂരിൽ നിർമ്മിച്ച പകൽ വീട് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി പെരുവട്ടൂരിലെ മൂന്നു വാർഡുകൾ കേന്ദ്രീകരിച്ച് നഗരസഭ രൂപം കൊടുത്ത അക്ഷര വീട്ടിൽ മുതിർന്നവർക്കായി നിർമ്മിച്ച പകൽ വീട് നഗരസഭാ ചെയർപേഴ്സൺ കെ പി സുധ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അധ്യക്ഷനായി. പുതുതായി ആരംഭിച്ച പുസ്തകപ്പുര ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ ഷിജു ഉദ്ഘാടനം ചെയ്തു. നഗരസഭാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ സുധാകരൻ പദ്ധതി വിശദീകരണം നടത്തി.
.
.
ശശി കോട്ടിൽ, പി സുധാകരൻ എന്നിവർ ഉപഹാര സമർപ്പണം നടത്തി. കെ എ ഇന്ദിര, ഇ കെ അജിത്ത്, സി പ്രജില, നിജില പറവക്കൊടി, പി രത്നവല്ലി തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർ ജിഷ പുതിയേടത്ത് സ്വാഗതവും ഐസി ഡി എസ് ഓഫീസർ ഷിബില നന്ദിയും പറഞ്ഞു.
Share news