വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കൊയിലാണ്ടി നഗരസഭ സംയുക്ത യോഗം വിളിച്ചു ചേർത്തു

കൊയിലാണ്ടി നഗരത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം തടയുന്നതിനായി നഗരസഭ ഭരണസമിതി നേതൃത്വത്തിൽ നഗരസഭയിലെയും പോലിസിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം വിളിച്ചു ചേർത്തു. വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ അദ്ധ്യക്ഷതയിൽ വഹിച്ചു.
.

.
യോഗത്തിൽ റസാഖ് V.K എസ് ഐ (ട്രാഫിക്) കൊയിലാണ്ടി, ലീന കെ.പി (പിങ്ക് പോലിസ്), ASI റിയാസ് V, സ്പെഷൽ ബ്രാഞ്ച് S I അബ്ദുറഹിമാൻ
കൊയിലാണ്ടി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇ.കെ അജിത് മസ്റ്റർ, നിജില പറവ കൊടി, കൗൺസിലർ രമേശൻ വലിയാട്ടിൽ, ബീന സൂപ്രണ്ട് എന്നിവർ പങ്കെടുത്തു.

ബസ്സ്റ്റാൻ്റിലെ കച്ചവടക്കാർ, തെരുവ് കച്ചവടക്കാർ, ഓട്ടോ തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തി സംയുക്ത യോഗം ചേരുന്നതിനും, ബസ്സ്റ്റാൻഡിൽ രണ്ടാഴ്ചക്കുള്ളിൽ തന്നെ CCTV സ്ഥാപിക്കുന്നതിനും തീരുമാനിച്ചു. എക്സൈസ്, പോലീസ്, സന്നദ്ധ സംഘടനകൾ നഗരസഭാ ഹെൽത്ത് വിഭാഗം എന്നിവരെ ഉൾപ്പെടുത്തി അടിയന്തിര യോഗം ചേരുന്നതിനും നഗരസഭ HI മാർ JHI മാർ രണ്ടാഴ്ചയിലൊരിക്കൽ യൂണിഫോമിൽ ബസ്സ്റ്റാൻ്റിൽ നിരീക്ഷണം നടത്താനും തീരുമാനിച്ചു.
