കേരളത്തിലെ ടാക്സി ഡ്രൈവർമാരുടെ സംഘടനയായ കെ.ടി.ഡി.ഒ സ്ഥാപക ദിനം ആചരിച്ചു

കേരളത്തിലെ ടാക്സി ഡ്രൈവർമാരുടെ സ്വതന്ത്ര ട്രേഡ് യൂണിയനായ കെ.ടി.ഡി.ഒ സ്ഥാപക ദിനം ആചരിച്ചു. നവംബർ 24ന് കേരളത്തിലെ എല്ലാ ജില്ലകളും സ്ഥാപക ദിനത്തോടനുബന്ധിച്ച് ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിൻ്റെ ഭാഗമായി കൊയിലാണ്ടി സോൺ കമ്മിറ്റി 7 വർഷമായി പൂക്കാട് അഭയം സ്പെഷ്യൽ സ്കൂളിലും റസിഡൻഷ്യൽ കെയർ ഹോമിലും ഭക്ഷണം പാചകം ചെയ്തു നൽകി.
.

.
സംസ്ഥാന സമിതി അംഗം നിജീഷ് പയ്യോളി, കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് സുരജ് പൂക്കാട്, സോണൽ ഭാരവാനികളായ സുധൻ കൊയിലാണ്ടി, രവി പൂക്കാട്, ബാബു നന്തി, സലിൽദാസ് തിരുവങ്ങൂർ, സന്തോഷ് പൂക്കാട്, രജി അരങ്ങാത്ത്, എക്സ് കുട്ടീവ് അംഗം സരീഷ് പൂക്കാട് കൂടാതെ നിരവധി പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.
