KOYILANDY DIARY.COM

The Perfect News Portal

നമ്പ്രത്ത് കര യു.പി.സ്കൾ 100-ാം വാർഷികത്തിൻ്റെ ഭാഗമായി പൂർവ്വ അധ്യാപക – വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു

കൊയിലാണ്ടി: നമ്പ്രത്തുകര യു.പി. സ്കൂളിന്റെ നൂറാം വാർഷികാഘോഷം 100 ഇന പരിപാടികളോടെ ആഘോഷിക്കുന്നതിൻ്റെ ഭാഗമായി. പൂർവ്വ അധ്യാപക – വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു. നവംബർ 25ന് തിങ്കളാഴ്ച 3 മണി മുതൽ സ്കൂളിൽ വെച്ച് നടക്കുന്ന  പരിപാടി പൂർവ്വ വിദ്യാർത്ഥികൂടിയായ എം.എൽഎ  ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
.
.
തിരക്കഥാകൃത്തും നാടക സംവിധായകനുമായ ശിവദാസ് പൊയിൽക്കാവ് മുഖ്യാതിഥിയാവും. തുടർന്ന് പൂർവ്വ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറും. സ്കൂളിലെ എല്ലാ പൂർവ്വ വിദ്യാർത്ഥികളും ഇത് ഒരു അറിയിപ്പായി പരിഗണിച്ച് പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘാടകസമിതി അറിയിച്ചു.
Share news