KOYILANDY DIARY.COM

The Perfect News Portal

പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നടന്ന തേങ്ങയേറുംപാട്ടും ഭക്തിസാന്ദ്രമായി

കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ നടന്ന പന്തീരായരത്തി എട്ട് (12008) തേങ്ങയേറുംപാട്ടും ഭക്തിസാന്ദ്രമായി. കാരുകുറമഠം രാമചന്ദ്രൻ നായർ കാർമികത്വം വഹിച്ച ചടങ്ങിനെ ന്റെ ഭാഗമായി ഭദ്രകാളി അമ്മയ്ക്ക് കളം മെഴുത്തും പാട്ടിന് ബാലുശ്ശേരി സുരേഷ് കുറുപ്പും സംഘവും, വാദ്യമേ മേളത്തിന്കലാമണ്ഡലം അരുൺ കൃഷ്ണൻ മാരാരും നേതൃത്വം നൽകി.

മഹാഗണപതി ഹോമം ഭുവനേശ്വരിക്ക് വിശേഷാൽ ദ്രവ്യ കലശാഭിഷേകവും. വിശേഷാൽ പൂജയ്ക്കും. ക്ഷേത്രാചാര്യൻ പറവൂർ രാഗേഷ് തന്ത്രിയും, ക്ഷേത്ര മേൽശാന്തി സി.പി. സുഖലാലൻ ശാന്തിയുടെയും കാർമികത്വത്തിൽ ഭക്തിസാന്ദ്രമായി നടന്നു. പന്തീരായിരത്തി എട്ട്തേങ്ങയേറും പാട്ടും ദർശിക്കാനായി സ്ത്രീകളടക്കംനൂറ് കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിലെത്തിയത്.

Share news