KOYILANDY DIARY.COM

The Perfect News Portal

റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഉറുദു ഗസൽ ആലാപനത്തിൽ ദേവനന്ദയുടെ എ ഗ്രേഡിൽ ഇരട്ടി മധുരം

കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഉറുദു ഗസൽ ആലാപനത്തിൽ ദേവനന്ദയോടൊപ്പം തബല വായിച്ച് അമ്മ സന്ദീപ ആവേശത്തോടെ കൊട്ടിക്കയറിയപ്പോൾ അത് നന്ദനയുടെ എ ഗ്രേഡിലേക്കുള്ള ചുവടുവെപ്പായി മാറുകയായിരുന്നു. പന്തലായനി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ദേവനന്ദ ചുരുങ്ങിയ കാലത്തെ പരിശീലനം നേടിയാണ് കലോത്സവത്തിൽ ആദ്യമായി ഉറുദു ഗസൽ അവതരിപ്പിച്ചത്.
 
പന്തലായിനി ഉഷസിൽ ഇൻഫോ പാർക്ക് ജീവനക്കാരനായ ഷിജിത്ത് പി.കെ.യുടെയും സന്ദീപയുടെയും മകളാണ് ദേവനന്ദ കാവുംവട്ടം വാസുദേവൻ മാഷുടെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചുവരികയാണ്. കണ്ണൂർ സ്വദേശിനായ അമ്മ സന്ദീപ നാലാം ക്ലാസ് മുതൽ കൂത്തുപറമ്പ് ഉസ്‌താദ് ഹാരീസ് ഭായ് യുടെ കീഴിൽ തബല പഠിച്ചുതുടങ്ങിയിരുന്നു.
.
.
സ്‌കൂളുകളിലും കോളേജിലും തബലയിൽ കഴിവ് തെളിയിച്ച് വിജയിയായെങ്കിലും മകൾക്കൊപ്പം മത്സരത്തിൽ വേദി പങ്കിട്ടതോടെ അത് ദേവനന്ദയുടെ എ ഗ്രേഡിലേക്കുള്ള കുതിപ്പിന് ആവേശവും കരുത്തുമായി മാറി. ബാലുശ്ശേരി കനറാ ബാങ്ക് എഫ്.എൽ സി ജീവനക്കാരിയാണ് സന്ദീപ.
Share news