KOYILANDY DIARY.COM

The Perfect News Portal

ഒറ്റ നമ്പർ ലോട്ടറി വിൽപ്പന വ്യാപക റെയ്ഡിൽ മൂന്ന് പേർ അറസ്റ്റിൽ 

കോഴിക്കോട്: ഒറ്റ നമ്പർ ലോട്ടറി വിൽപ്പന വ്യാപക റെയ്ഡ്. മൂന്ന് പേർ അറസ്റ്റിൽ. പെരിങ്ങോട്ടുതാഴം സ്വദേശി ഷാലു (33), അരക്കിണർ വലിയപറമ്പ് സ്വദേശി നൗഷാദ് വി.പി. (48), തേഞ്ഞിപ്പാലം സ്വദേശി അമൽ പ്രകാശ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഫറൂഖ് സബ് ഡിവിഷന് കീഴിലെ പോലീസ് സ്റ്റേഷൻ പരിധിയിൽ ചില  കടകളിൽ ഒറ്റ നമ്പർ ലോട്ടറി നടത്തുന്നുവെന്ന വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് അറസ്റ്റ് നടന്നത്. ഫറോക്ക് ചുങ്കം, മണ്ണൂർ വളവ്, ബേപ്പൂർ, നടുവട്ടം, മാത്തോട്ടം, നല്ലളം,ചക്കും കടവ്, പെരുമണ്ണ, പന്തീരാങ്കാവ് എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
.
.
ഫറോക്ക് അസിസ്റ്റൻ്റ് കമ്മീഷണർ എ എം സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡും, സ്റ്റേഷനിലെ IP മാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേർന്നാണ് ഒരേ സമയം പരിശോധന നടത്തിയത്. ഫറൂക്ക് IP ശ്രീജിത്ത്‌, പന്തീരാങ്കാവ് IP ബിജു കുമാർ, മാറാട് IP ബെന്നി ലാലു, നല്ലളം IP ബിജുആന്റണി, പന്നിയങ്കര SI കിരൺ, ബേപ്പൂർ SI രവീന്ദ്രൻ എന്നിവരും, ഫറൂഖ് ACP ഓഫിസിലെ പ്രത്യേക അന്വേഷണ സംഘത്തിൽപെട്ട ASI അരുൺകുമാർ പി, Scpo മധുസൂദനൻ  മണക്കടവ്, അനൂജ് വളയനാട്, ഐ ടി വിനോദ്, സനീഷ് പന്തീരാങ്കാവ്, അഖിൽബാബു, സുബീഷ് വേങ്ങേരി എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.
.
.
മണ്ണൂർ വളവിൽ നിന്നും പെരിങ്ങോട്ടുതാഴം സ്വദേശി ഷാലു (33)
ആളെ അറസ്റ്റ് ചെയ്തു.  ഇയാളുടെ പക്കൽ നിന്നും 2500 രൂപയും, നടുവട്ടത്ത് അരക്കിണർ വലിയപറമ്പ് സ്വദേശി നൗഷാദ് വി.പി. (48) എന്നയാളെ അറസ്റ്റ് ചെയ്യുകയും 7500 രൂപയും കണ്ടെടുത്തു. പെരുമണ്ണയിൽ നിന്നും  
തേഞ്ഞിപ്പാലം സ്വദേശി പൂഴിക്കൊത്ത് അമൽ പ്രകാശ് (27)
എന്നയാളെ അറസ്റ്റ് ചെയ്ത് 2350 രൂപ കണ്ടെടുത്തു.
.
.
പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. റെയ്ഡ് തുടങ്ങിയ വിവരം അറിഞ്ഞ് പല കടക്കാരും ഷട്ടർ താഴ്ത്തി ഒളിവിൽ പോയതായി പോലീസ് പറഞ്ഞു. വരും ദിവസങ്ങളിൽ ഇത്തരക്കാർക്കെതിരെ പോലീസ് നിരീക്ഷണം ശക്തമാക്കും.
Share news