വീണ്ടും കുതിച്ചുയർന്ന് സ്വർണവില

വീണ്ടും കുതിച്ചുയർന്ന് സ്വർണവില. പവന് ഇന്ന് 400 രൂപ കൂടി. 56,920 രൂപയാണ് നിലവിൽ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. അതേസമയം, ഒരു ഗ്രാമിന് 50 രൂപ കൂടി 7115 ആയി. ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വർണവിലയിൽ വലിയ കുതിച്ചുകയറ്റമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഒരാഴ്ച പിന്നിട്ടതോടെ സ്വർണവിലയിൽ താഴ്ചയുണ്ടായി. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളിൽ പ്രതിഫലിക്കുന്നത്.

അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് ജയിച്ചതിനു പിന്നാലെ സ്വര്‍ണ വില ഇടിയാന്‍ തുടങ്ങിയിരുന്നു. ഇക്കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും വിലയിൽ ഏറ്റമുണ്ടായി തുടങ്ങിയത്. യുഎസ് ഫെഡ് പലിശ കുറക്കുമ്പോൾ അത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളെ ബാധിക്കും. പലിശ കുറയുന്നതിന് ആനുപാതികമായി ബോണ്ടില്‍ നിന്നുള്ള ആദായനിരക്കിൽ മാറ്റമുണ്ടാവുകയും, കുറയുകയും ചെയ്യും. ഡോളറും ദുര്‍ബലമാകും.

