എ വി അനുസ്മരണവും സാമകാലീന ഇന്ത്യ പ്രഭാഷണവും 21ന് നടക്കും

മേപ്പയൂർ: സലഫിയ അസോസിയേഷനു കീഴിലുള്ള എ.വി ചെയറിൻ്റെ നേതൃത്വത്തിൽ എ വി അനുസ്മരണവും സാമകാലീന ഇന്ത്യ പ്രഭാഷണ പരമ്പരയിലെ 4-ാംമത് പ്രഭാഷണവു നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 2024 നവംബർ 21ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് മേപ്പയൂർ സലഫി ക്യാമ്പസിൽ വെച്ച് സലഫിയ്യ അസോസിയേഷൻ പ്രസിഡണ്ട്. ഡോ. ഹൂസൈൻ മടവൂരിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് പേരാമ്പ്ര എംഎൽഎ. ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.
.

.
തുടർന്ന് നടക്കുന്ന ചടങ്ങിൽ സംസ്ഥാന ആസൂത്രണ ബോർഡ് മുൻ അംഗം സി.പി. ജോൺ ഇന്ത്യയിൽ മതേതരത്വം അവശേഷിക്കുമോ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ. സലഫിയ്യ അസോസിയേഷനു കീഴിലെ സ്ഥാപനങ്ങളിലെ
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കും.
.

.
സലഫിയ്യ അസോസിയേഷനു കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ
കൂട്ടായ്മയാണ് എ. വി ചെയർ പത്രസമ്മേളനത്തിൽ എ വി അബ്ദുള്ള (ജനറൽ സെക്രട്ടറി, സലഫിയ്യ അസോസിയേഷൻ), കായലാട്ട് അബ്ദുറഹിമാൻ ട്രഷറർ, എവി അസീസ് മാസ്റ്റർ സെക്രട്ടറി, അജയ് ആവള. കൺവീനർ അബ്ദുൽസലാം എ എം. ചെയർമാൻ എ വി ചെയർ എന്നിവർ പത്രസമ്മേളനത്തിൽ സംസാരിച്ചു
