KOYILANDY DIARY.COM

The Perfect News Portal

ഫാം പ്ലാൻ അധിഷ്ഠിത കാർഷിക ഉല്പാദന പദ്ധതിക്കായി (മാതൃക കൃഷിത്തോട്ടം) അപേക്ഷ ക്ഷണിക്കുന്നു

കൊയിലാണ്ടി: ഫാം പ്ലാൻ അധിഷ്ഠിത കാർഷിക ഉല്പാദന പദ്ധതിക്കായി അപേക്ഷ ക്ഷണിക്കുന്നു. കൊയിലാണ്ടി ബ്ലോക്കിൽ ഉൾപ്പെട്ട അഞ്ച് കൃഷി ഭവനുകളിൽ നിന്നും മാതൃക കൃഷിത്തോട്ടം പദ്ധതിയുടെ ഭാഗമായി ഇരുപത് സെന്റിന് മുകളിൽ സ്ഥിരമായി കൃഷി ചെയ്യുന്ന കർഷകരിൽ നിന്നും 2024 നവംബർ 23ന് മുൻപായി അപേക്ഷ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി അതത് പഞ്ചായത്ത്, മുനിസിപ്പൽ കൃഷിഭവനുകളുമായി  ബന്ധപ്പെടുക.
Share news