KOYILANDY DIARY.COM

The Perfect News Portal

ദില്ലി വായുമലിനീകരണം; കൃത്രിമ മഴ പെയ്യിക്കണമെന്ന് ദില്ലി സര്‍ക്കാര്‍

ദില്ലി വായുമലിനീകരണത്തിൽ കൃത്രിമ മഴ പെയ്യിക്കണമെന്ന് ദില്ലി സര്‍ക്കാര്‍. ദില്ലി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു. കൃത്രിമ മഴ പെയ്യിക്കാന്‍ അനുമതി തേടിയാണ് കത്തയച്ചത്. പുകമഞ്ഞില്‍ നിന്ന് മുക്തി നേടാനുള്ള ഏക പരിഹാരം കൃത്രിമ മഴയെന്നും വിലയിരുത്തി. മലിനീകരണം നിയന്ത്രിക്കാന്‍ കേന്ദ്രം നടപടി സ്വീകരിക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നും ധാര്‍മ്മിക ഉത്തരവാദിത്തമാണെന്നും ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കി.

ദില്ലിയിലെ വായുവിന്റെ ഗുണനിലവാരം കഴിഞ്ഞ ഏതാനും ആഴ്ചകളായി മോശമായി തുടരുകയാണ്. ദില്ലിയിലെ എക്യൂഐ 494 എന്ന നിലയിലാണ്‌. എന്നാൽ തിരുവനന്തപുരത്തിന്റേയും ഗുവാഹത്തിയുടേയും ‘സിവിയർ പ്ലസ്’ വിഭാഗത്തിൽ എക്യുഐ 66,44 എന്നിങ്ങനെയാണ്‌.

 

ദില്ലിക്ക് പിന്നാലെ യഥാക്രമം 350-ഉം 321-ഉം എക്യൂഐ ഉള്ള പട്‌നയും ലഖ്‌നൗവും ആണ്‌ മലിനീകരണം കൂടുതലുള്ള മറ്റ്‌ നഗരങ്ങൾ. ഏറ്റവും രൂക്ഷമായ വായുമലിനീകരണം നേരിടുന്ന ദില്ലിയിൽ ശ്വാസമെടുക്കാനാവതെ ജനം. വായുനിലവാര സൂചിക അഞ്ഞൂറ്‌ പിന്നിട്ടു. അതീവ അപകട വിഭാഗമാണിത്‌. ശരാശരി എക്യൂഐ 457 ആണ്‌. അതേസമയം മുണ്ട്‌കയിൽ 919 , ജഹാംഗീർപുരിയിൽ 762, ആനന്ദ് വിഹാറിൽ 624 എന്നിങ്ങനെയാണ്‌ തിങ്കളാഴ്‌ച രേഖപ്പെടുത്തിയത്‌.

Advertisements

മലിനീകരണം രൂക്ഷമായതോടെ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (ജിആർഎപി) നാലാംഘട്ടം ദില്ലിയിൽ ഏർപ്പെടുത്തി. സർക്കാർ–സ്വകാര്യ സ്ഥാപനങ്ങളിലെ അമ്പത്‌ ശതമാനം ജീവനക്കാർക്കും വർക്ക്‌ ഫ്രം സൗകര്യം ഏർപ്പെടുത്തി, കുട്ടികൾ, രോഗികൾ, പ്രായമായവർ എന്നിവർ അത്യാവശ്യ ഘട്ടത്തിലൊഴികെ പുറത്തിറങ്ങാൻ പാടില്ല തുടങ്ങിയവയാണ്‌ പ്രധാന നിർദേശങ്ങൾ.

Share news