ശബരിമലയിൽ മോഷണശ്രമത്തിനിടെ രണ്ട് പേർ അറസ്റ്റിൽ
ശബരിമലയിൽ മോഷണ ശ്രമത്തിനിടെ രണ്ട് പേർ പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് സ്വദേശികളാണ് പിടിയിലായത്. ഇന്ന് പുലർച്ചയോടെയാണ് മോഷണശ്രമത്തിനിടെ ഇരുവരെയും പൊലീസ് പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ കറുപ്പ് സ്വാമി, വസന്ത് എന്നിവരെയാണ് സന്നിധാനം പൊലിസ് അറസ്റ്റ് ചെയ്തത്.

സന്നിധാനത്ത് സംശായ്പദമായി കണ്ട ഇവരെ പൊലിസ് തിരിച്ചയച്ചിരുന്നു. ഇതോടെ തിരികെപ്പോയ ഇരുവരും ഇന്നലെ കട്ടിൽ ഒളിച്ചിരുന്നു. തുടർന്ന് ഇന്ന് പുലർച്ചെ മോഷണ ശ്രമം നടത്തുന്നതിനിടെയാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്.




