71-ാo സഹകരണ വരാഘോഷത്തിൻ്റെ ഭാഗമായി സഹകരണ സെമിനാർ നടന്നു

കൊയിലാണ്ടി: 71-ാo സഹകരണ വരാഘോഷത്തിൻ്റെ ഭാഗമായി കൊയിലാണ്ടിയിൽ സഹകരണ സെമിനാർ നടന്നു. നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ പ്രസിഡണ്ട് എം. ബാലകൃഷ്‌ണൻ അദ്ധ്യക്ഷത വഹിച്ചു. കൊയിലാണ്ടി ഇന്റഗ്രേറ്റ് സൊസൈറ്റി പ്രസിഡണ്ട് ടി. ഗംഗാധരൻ, എം. കെ. സതീഷ് (അരിക്കുളം സർവ്വീസ് സഹകരണ ബാങ്ക്), ജെ. എൻ പ്രേംഭാസിൻ (പ്രസിഡണ്ട് AWCOS), അണേല വനിതാ സൊസൈറ്റി പ്രസിഡണ്ട് കെ. എ ഇന്ദിര എന്നിവർ സംസാരിച്ചു.

“സഹകരണ സംഘങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തൽ” എന്ന വിഷയത്തിൽ എ. വി. ശശികുമാർ പ്രിൻസിപ്പൾ കോ – ഒപ്പ് ട്രയിനിംഗ് കോളേജ് കോഴിക്കോട്) ക്ലാസ്സെടുത്തു. താലൂക്ക് തല പ്രസംഗ, പ്രബന്ധ മത്സര വിജയികൾക്ക് സമ്മാനം സുധീഷ് ടി. (A.R സെക്രട്ടറി സർക്കിൾ സഹകരണ യൂണിയൻ, കൊയിലാണ്ടി) വിതരണം നടത്തി. എം.കെ. മുഹമ്മദ് (AD, കൊയിലാണ്ടി സ്വാഗതവും ശ്രീകുമാർ (കൊയിലാണ്ടി അർബ്ബൻ സൊസൈറ്റി) നന്ദിയും പറഞ്ഞു.
