മോഷണ കേസിലെ വാറണ്ട് പ്രതി പിടിയിൽ

കോഴിക്കോട്: മോഷണ കേസിലെ വാറണ്ട് പ്രതി പിടിയിൽ. വേങ്ങേരി വയലടത്ത് മുബിഷ നിവാസിൽ ഹമിത്ത് (26) ആണ് പിടിയിലായത്. കോഴിക്കോട് കക്കോടി ബസാറിലെ ആദർശ് എന്നയാളുടെ ചിക്കൻ കടയുടെ ഓട് പൊളിച്ച് മോഷണം നടത്തിയ പ്രതി കുണ്ടുപറമ്പ് നിർത്തിയിട്ടിരുന്ന ബസ്സിൽ നിന്നും ഡീസൽ മോഷ്ടിക്കുന്നതിനിടയിൽ എലത്തൂർ പോലീസിൻ്റെ പിടിയിലായി.

കോഴിക്കടയിൽ നിന്നും രൂപ മോഷ്ടിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. ഇയാൾക്കെതിരെ ചേവായൂർ സ്റ്റേഷനിൽ ബലാത്സംഗം കേസും നിലവിലുണ്ട്.
