മീനാക്ഷി അമ്മ ദിനം സമുചിതമായി ആചരിച്ചു

കൊയിലാണ്ടി: മീനാക്ഷി അമ്മ ദിനം സമുചിതമായി ആചരിച്ചു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ ആദ്യ സംഘടനയായ കേരള മഹിളാ ഫെഡറേഷന്റെ പ്രഥമ ജില്ലാ വൈസ് പ്രസിഡണ്ടും കൊയിലാണ്ടി താലൂക്ക് സെക്രട്ടറിയും ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയുമായ ടി കെ മീനാക്ഷി അമ്മയുടെ നാൽപത്തി ഒമ്പതാം ചരമവാർഷികം വിവിധ പരിപാടികളോടെ കാഞ്ഞിലശേരിയിൽ ആചരിച്ചു.

അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി വിശ്വൻ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ സെക്രട്ടറി ബിന്ദു സോമൻ അധ്യക്ഷത വഹിച്ചു. ചേമഞ്ചേരി ലോക്കൽ സെക്രട്ടറി കെ ശ്രീനിവാസൻ, ശാലിനി ബാലകൃഷ്ണൻ, വി എം ജാനകി എന്നിവർ സംസാരിച്ചു.
