KOYILANDY DIARY.COM

The Perfect News Portal

യുഡിഎഫ് സർക്കാർ കാലത്ത് എടുത്ത കള്ള കേസിൽ കൊയിലാണ്ടിയിലെ ഡിവൈഎഫ്ഐ നേതാക്കളെ കോടതി വെറുതെ വിട്ടു

കൊയിലാണ്ടി: യുഡിഎഫ് സർക്കാർ കാലത്ത് എടുത്ത കള്ള കേസിൽ കൊയിലാണ്ടിയിലെ ഡിവൈഎഫ്ഐ നേതാക്കളെ കോടതി വെറുതെ വിട്ടു. കൊയിലാണ്ടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് അജി കൃഷ്ണൻ ആണ്  പ്രതികളായ ഷിബിൻ രാജ്, അനൂപ് വി.എം,  സി.കെ. ആനന്ദൻ, രജീഷ് നാലുപുരക്കൽ, പി.എം ബിജു, രാജേഷ് ടി.കെ എന്നിവർ കുറ്റക്കാരല്ലെന്ന് കണ്ട് വെറുതെ വിട്ടത്.

2011ൽ ഉമ്മൻചാണ്ടി സർക്കാർ അധികാരത്തിലിരിക്കുന്ന സമയത്ത്  തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാക്കളെ ക്രൂരമായ തല്ലിച്ചതച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ ഡിവൈഎഫ്ഐ നടത്തിയ സമാധാനപരമായ സമരത്തെ സി.ഐ ആർ ഹരിദാസിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ലാത്തിച്ചാർജ്ജ് നടത്തിയാണ് നേരിട്ടത്. 

തുടർന്ന് കോൺഗ്രസ്സ് നേതാക്കളുടെ ഒത്താശയോടെ പോലീസ് 1984 PDPP Act, ഐപിസി 767/11 പ്രകാരം കള്ള കേസ് ചുമത്തി കേസെടുക്കുകയായിരുന്നു. നീണ്ട 14 വർഷത്തെ വാദ പ്രതിവാദങ്ങൾക്കൊടുവിൽ പ്രതികൾക്കെതിരെ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെടുകയായിരുന്നു. പ്രതികൾക്കുവേണ്ടി അഡ്വ. എൽജി. ലിജീഷ് ഹാജരായി.

Advertisements
Share news