KOYILANDY DIARY.COM

The Perfect News Portal

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് ജീവപര്യന്തം കഠിനതടവും 11 വര്‍ഷം അധിക കഠിന തടവും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം കഠിനതടവും 11 വര്‍ഷം അധിക കഠിന തടവും. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയും വിധിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി. ഏഴംകുളം വില്ലേജില്‍ തേപ്പുപാറ തൊടുവക്കാട് ചരുവിള വീട്ടില്‍ ലിസണ്‍ (37) നെ ആണ് അടൂര്‍ അതിവേഗ പ്രത്യേക കോടതി ജഡ്ജി മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും പോക്‌സോ ആക്ട് പ്രകാരവും എസ് സി എസ് ടി ആക്ട് പ്രകാരവും കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

5/8/23, 26/8/23, എന്നീ തീയതികളില്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അതിജീവത താമസിച്ചുവരുന്ന മാതൃ സഹോദരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി  ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കുകയായിരുന്നു. അന്നത്തെ അടൂര്‍ പോലീസ് സ്റ്റേഷന്‍ SHO ആയിരുന്ന എസ്. ശ്രീകുമാര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിയ കേസില്‍ അടൂര്‍ ഡിവൈഎസ്പി ആയിരുന്ന ജയരാജ് ആര്‍. ആണ് അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചത്.

 

പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 28 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സ്മിത ജോണ്‍ പി. ഹാജരായി. പിഴ തുക അടയ്ക്കുന്ന പക്ഷം ആയത് അതിജീവതയ്ക്ക് നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Advertisements
Share news