കല്ലൂർ ജനകീയ ഗ്രന്ഥശാല നെഹ്റു അനുസ്മരണം സംഘടിപ്പിച്ചു

പേരാമ്പ്ര: കല്ലൂർ ജനകീയ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ശിശുദിനാഘോഷത്തോടനുബന്ധിച്ച് നെഹ്റു അനുസ്മരണം സംഘടിപ്പിച്ചു. ലൈബ്രറി താലൂക്ക് കൗൺസിൽ മെമ്പർ കെ.ജി. രാമനാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തുകൊണ്ട് നെഹ്റു അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രന്ഥശാലാ പ്രസിഡണ്ട് എൻ.കെ. ഇബ്രാഹിം മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.ബാലൻ, ജിഷ്ണു ലാൽ ഡി, കെ. സത്യൻ, സജീഷ് പി, സുബില വിനോദ് എന്നിവർ ആശംകൾ നേർന്നു കൊണ്ട് സംസാരിച്ചു.

ചടങ്ങിൽ ‘ഇന്ത്യയെ കണ്ടെത്തൽ’ എന്ന പുസ്തകം ഗ്രന്ഥശാലാ മെമ്പർ ജിഷ്ണു ലാൽ കുട്ടികളെ വായിച്ചു കേൾപ്പിച്ചു. റിയ ഫാത്തിമ, അംന ഷെറിൻ എൻ.കെ, ആയിഷ നൗറിൻ വി.കെ, ഗായത്രി സജിത്ത് എന്നിവർ ‘ഒരച്ഛൻ മകൾക്കയച്ച പുസ്തക’വും വായിച്ചു. ഗ്രന്ഥശാലാ വൈസ് പ്രസിഡണ്ട് പി.കെ. കൃഷ്ണദാസൻ മാസ്റ്റർ സ്വാഗതവും ലൈബ്രേറിയൻ വി. എം. തങ്കം നന്ദിയും പറഞ്ഞു.
