KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ സ്വകാര്യ ബസ്സ് കണ്ടക്ടറെയും. ഡ്രൈവറെയും സംഘംചേർന്ന് മർദിച്ചു.

കൊയിലാണ്ടി: സ്വകാര്യ ബസ്സ് കണ്ടക്ടറെയും. ഡ്രൈവറെയും സംഘംചേർന്ന് മർദിച്ചതായി പരാതി. മർദ്ദനമേറ്റ ഡ്രൈവർ പിണറായി സ്വദേശി ലിജിൻ (40). കണ്ടക്ടർ കണ്ണൂർ കൂടാളി സ്വദേശി ഉമേഷ് (35) തുടങ്ങിയവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച കൊല്ലത്തുനിന്നും കോഴിക്കോട്ടേക്ക് കണ്ണൂർ കോഴിക്കോട് റൂട്ടിലോടുന്ന KL 13 – എ.ആർ. 1176 നമ്പർ ”കൃതിക” ബസ്സിൽ ടിക്കറ്റെടുത്ത യുവതി ബസ്സ് പെട്ടെന്ന് ബ്രേക്ക്  ചെയ്തപ്പോൾവീണു പരിക്കേറ്റിരുന്നു. പിന്നീട് ഇവരെ തിരുവങ്ങൂരിൽ ഇറക്കിവിടുകയും ചെയ്തു. 

സംഭവത്തിൽ ശനിയാഴ്ച വൈകീട്ട് കൊയിലാണ്ടി സ്റ്റാന്റിൽ ചോദിക്കാനെത്തിയവരാണ് കണ്ടക്ടറെയും.ഡ്രൈവറെയും ആക്രമിച്ചത്. ആക്രമണത്തിൽ കണ്ടക്ട്ററുടെ പല്ല് നഷ്ടപ്പെട്ടതായി പറയുന്നു. സംഘർഷത്തെ തുടർന്ന് കൊയിലാണ്ടി എസ് ഐ ജിതേഷിന്റെ നേതൃത്വത്തിൽ പോലീസെത്തി പരിക്കേറ്റ കണ്ടക്ടറെയും ഡ്രൈവറെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ വ്യാഴാഴ്ച ഇവർ ഈ ബസ്സിൽ ഡ്യൂട്ടിയിലുണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു.

Share news