43-ാംമത് എ.കെ.ജി ഫുട്‌ബോള്‍ മേളയ്ക്ക് കൊയിലാണ്ടി ഒരുങ്ങുന്നു

കൊയിലാണ്ടി: 43-ാംമത് എ.കെ.ജി ട്രോഫിക്കും ടിവി കുഞ്ഞിക്കണ്ണൻ സ്മാരക റണ്ണേസ്അപ്പിനും വേണ്ടിയുള്ള ഫുട്‌ബോള്‍ മേളയ്ക്ക് കൊയിലാണ്ടി ഒരുങ്ങുന്നു. മേളയുടെ വിജയത്തിനായി കാനത്തില്‍ ജമീല എം.എല്‍.എ ചെയര്‍മാനും സി.കെ മനോജ് ജനറല്‍ കണ്‍വീനറും എ.പി. സുധീഷ് ട്രഷററുമായി സംഘാടക സമിതി രൂപീകരിച്ചു. വിവിധ സബ്ബ്കമ്മിറ്റികളും
നിലവിൽ വന്നു.
.

.
2025 ജനുവരി 12 മുതല്‍ 19 വരെ കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടക്കും. എ.കെ.ജി സ്പോർട്സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ നടക്കുന്ന മേളയുടെ സംഘാടകസമിതി യോഗം മുൻ എംഎൽഎ പി. വിശ്വന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത. അഡ്വ.എല്‍.ജി ലിജീഷ് അധ്യക്ഷത വഹിച്ചു.
.

.
കാനത്തില്‍ ജമീല എം.എല്‍.എ, അഡ്വ. കെ സത്യന്‍, ടി.കെ ചന്ദ്രന്‍, സി.കെ. മനോജ് എന്നിവര്‍ സംസാരിച്ചു. എ.പി. സുധീഷ് സ്വാഗതവും ടി.വി. ദാമോദരന്‍ നന്ദിയും പറഞ്ഞു. കൊയിലാണ്ടിയുടെ കായിക ചരിത്രത്തിൽ സമാനതകളില്ലാത്ത ഫുട്ബോൾ ടൂർണമെൻ്റാണ് എ.കെ.ജി ഫുട്ബോൾ മേള. 1977 ൽ ആരംഭിച്ച ഫുട്ബോൾ മേളയിൽ കേരളത്തിനകത്തും പുറത്തുമുള്ള നിരവധി ഫുട്ബോൾ ടീമുകളും കേരളത്തിലെ അറിയപ്പെടുന്ന നിരവധി ഫുട്ബോൾ താരങ്ങളും മാറ്റുരച്ചിട്ടുണ്ട്.
