KOYILANDY DIARY.COM

The Perfect News Portal

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി കെ കെ രത്നകുമാരിയെ തെരഞ്ഞെടുത്തു

കണ്ണൂർ: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി അഡ്വ. കെ കെ രത്നകുമാരിയെ തെരഞ്ഞെടുത്തു. 16 വോട്ടാണ് രത്‌ന കുമാരിക്ക് ലഭിച്ചത്. എതിര്‍ സ്ഥാനാര്‍ത്ഥി ജൂബിലി ചാക്കോയ്ക്ക് ഏഴ് വോട്ടും ലഭിച്ചു. പി പി ദിവ്യ വോട്ട് ചെയ്യാന്‍ എത്തിയിരുന്നില്ല. ജാമ്യ വ്യവസ്ഥ പരിഗണിച്ചാണ് പി പി ദിവ്യ വോട്ട് ചെയ്യാന്‍ എത്താതിരുന്നതെന്നാണ് വിശദീകരണം. എന്നാല്‍ രത്‌നകുമാരിക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.

നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് ദിവ്യ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചത്. ഈ ഒഴിവിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തിലായിരുന്നു വോട്ടെടുപ്പ്.

 

Share news